Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

39 മരുന്നുകളുടെ കൂടി പരമാവധി വില നിശ്ചയിച്ചു

medicine-drug

ന്യൂഡൽഹി ∙ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) 39 മരുന്നു ചേരുവകളുടെ കൂടി ഉയർന്ന വില നിശ്ചയിച്ചു. അർബുദം, ക്ഷയം, മലേറിയ, ഹെപ്പറ്റൈറ്റിസ് –ബി തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളാണിവ.

ഇതോടെ മൊത്തം 821 മരുന്നുകൂട്ടുകൾക്കു 2013ലെ മരുന്നുവില നിയന്ത്രണ ഉത്തരവുപ്രകാരം ഉയർന്ന വില നിർണയിച്ചു കഴിഞ്ഞതായി എൻപിപിഎ അറിയിച്ചു. ഈ മരുന്നുകളുടെ വില 10 മുതൽ 30% വരെ കുറയും.

related stories