ഗാങ്ടോക്ക് ∙ സിക്കിമിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ആറു മരണം. മൂന്നിടങ്ങളിലായി മണ്ണിടിച്ചിലിൽ പെട്ട മൂന്നു വീടുകളിലുണ്ടായിരുന്നവരാണു കൊല്ലപ്പെട്ടത്. ദക്ഷിണ സിക്കിമിൽ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ്. ഗതാഗതവും പലയിടങ്ങളിലും തടസ്സപ്പെട്ടിട്ടുണ്ട്.
Advertisement