Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി ജയിച്ച മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ട്രെയിൻ

flag off ceremony of Vadodara Varanasi Mahamana Express വഡോദര – വാരാണസി മഹാമന എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, യുപി ഗവർണർ റാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ.

വാരാണസി ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജയിച്ച രണ്ടു മണ്ഡലങ്ങളെ ബന്ധിപ്പിച്ചു പുതിയ ട്രെയിൻ. വാരാണസിക്കും വഡോദരയ്ക്കും ഇടയിലോടുന്ന മഹാമന എക്സ്പ്രസ് വാരാണസിയിൽ മോദി ഉദ്ഘാടനം ചെയ്തു. 2014ൽ രണ്ടു മണ്ഡലങ്ങളിൽനിന്നു ജയിച്ച മോദി പിന്നീടു വഡോദര എംപിസ്ഥാനം രാജിവച്ചു വാരാണസി നിലനിർത്തുകയായിരുന്നു. ട്രെയിനിന്റെ ആദ്യയാത്ര വഡോദരയിൽനിന്നായിരിക്കും. ആഴ്ചയിലൊന്നുവീതമാണു സർവീസ്.

വഡോദരയിൽനിന്നു ബുധനാഴ്ചകളിലും തിരിച്ചു വാരാണസിയിൽനിന്നു വെള്ളിയാഴ്ചകളിലും പുറപ്പെടും. 1531 കിലോമീറ്റർ ദൂരം 27.5 മണിക്കൂറിലാണു പിന്നിടുക. ഉത്തർപ്രദേശിനും ഗുജറാത്തിനും പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയും ട്രെയിൻ കടന്നുപോകും. മദൻ മോഹൻ മാളവ്യയുടെ ഓർമയ്ക്ക് ട്രെയിനിന്റെ പേര് ആർഎസ്എസ് നേതാവായിരുന്ന മദൻ മോഹൻ മാളവ്യയുടെ ഓർമയ്ക്കാണ്. മഹാമന എന്ന പേരിലും മാളവ്യ അറിയപ്പെട്ടിരുന്നു.

കോച്ചുകൾ ആധുനികം

പ്രധാനമന്ത്രിയുടെ ‘സ്വന്തം’ ട്രെയിനിന്റെ കോച്ചുകൾക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്്

∙ ഉൾഭാഗത്ത് പുതിയ ഡിസൈൻ

∙ മുകളിലെ ബർത്തുകളിലേക്കു കയറാൻ എളുപ്പമുള്ള ഗോവണി

∙ ആധുനിക ശുചിമുറികൾ

∙ പ്ലാറ്റ്ഫോം വാഷ്ബേസിൻ

∙ ദുർഗന്ധമകറ്റാനുള്ള സംവിധാനം

∙ എൽഇഡി ലൈറ്റുകൾ

∙ ബർത്തിൽ കിടന്നു വായിക്കാനുള്ള ലൈറ്റ്

∙ എല്ലാ കോച്ചുകളിലും തീയണയ്ക്കാനുള്ള സംവിധാനം

related stories