Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃണമൂലിൽ മുകുൾ റോയിക്ക് സസ്പെൻഷൻ

mukul roy

കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) രാജ്യസഭാംഗവും മുൻ റെയിൽവേ മന്ത്രിയുമായ മുകുൾ റോയിയെ പാർട്ടിൽ നിന്നു സസ്പെൻഡ് ചെയ്തു. ദുർഗാ പൂജയ്ക്കുശേഷം പാർട്ടിയിൽ നിന്നും രാജ്യസഭയിൽ നിന്നും രാജിവയ്ക്കുമെന്നു റോയി പ്രഖ്യാപിച്ച ശേഷമാണു നടപടി.

ബിജെപിയുമായി അടുക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് അടുത്തിടെ പാർട്ടി ഇദ്ദേഹത്തെ താക്കീതു ചെയ്തിരുന്നു. മമത ബാനർജിക്കൊപ്പം ടിഎംസിയിൽ ആദ്യം മുതലേയുള്ള റോയി തുടക്കകാലത്തു പാർട്ടിയിലെ രണ്ടാമനായിരുന്നു. മമതയുമായുള്ള ബന്ധം മോശമായതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും പാർട്ടിയുടെ ത്രിപുര ചുമതലയിൽ നിന്നും ഒഴിവാക്കി. ബിജെപിയിൽ ചേരുമോ എന്ന ചോദ്യത്തിനു ദുർഗാ പൂജ കഴിയും വരെ കാത്തിരിക്കാനായിരുന്നു റോയിയുടെ മറുപടി.

related stories