Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധുര മീനാക്ഷി ക്ഷേത്രം വൃത്തിയിൽ ഒന്നാമത്

ചെന്നൈ ∙ രാജ്യത്തെ സാംസ്കാരിക പ്രതീകങ്ങളിൽ ഏറ്റവും വൃത്തിയോടെ സൂക്ഷിക്കുന്നതു മധുര മീനാക്ഷി ക്ഷേത്രം. പ്രധാനമന്ത്രിയുടെ സ്വച്ഛതാ ഹി സേവാ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ശുദ്ധജല– ശുചിത്വ വകുപ്പ് തയാറാക്കിയ പട്ടികയിലാണു മധുര മീനാക്ഷി ക്ഷേത്രം ഒന്നാമതെത്തിയത്. താജ്മഹൽ, തിരുപ്പതി ക്ഷേത്രം, അജ്മേർ ദർഗ, സുവർണ ക്ഷേത്രം, മുംബൈ സിഎസ്ടി, പുരി ജഗന്നാഥ ക്ഷേത്രം തുടങ്ങിയവയെ പിന്നിലാക്കിയാണ് നേട്ടം.