Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ പാക്കിസ്ഥാൻ വിളിപ്പിച്ചു

ഇസ്‌ലാമാബാദ് ∙ ഇന്ത്യ വെടിനിർത്തൽ ലംഘിച്ചെന്നാരോപിച്ച് ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി പാക്കിസ്ഥാൻ പ്രതിഷേധമറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഇന്ത്യൻ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ പാക്കിസ്ഥാൻ വിളിപ്പിക്കുന്നത്. ഇന്ത്യൻ സേന നടത്തിയ വെടിവയ്പിൽ രണ്ടു പാക്ക് പൗരന്മാർ കൊല്ലപ്പെട്ടെന്നാണ് ആരോപണം.