Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സരയൂ തീരത്ത് ശ്രീരാമ പ്രതിമ സ്ഥാപിക്കാൻ യുപി സർക്കാർ

Yogi Adithyanath

ലക്നൗ ∙ അയോധ്യയിൽ സരയൂ നദീതീരത്തു ശ്രീരാമ പ്രതിമ സ്ഥാപിക്കാനും ദീപാവലിക്ക് അയോധ്യയിൽ വൻ ആഘോഷമൊരുക്കാനും യോഗി ആദിത്യനാഥ് സർക്കാർ തീരുമാനിച്ചു. കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചശേഷം പ്രതിമ സ്ഥാപിക്കും. ദീപാവലിക്ക് അയോധ്യയിൽ 1.71 ലക്ഷം മൺചെരാതുകൾ തെളിക്കും.

അയോധ്യയിലേക്കുള്ള ശ്രീരാമന്റെ മടങ്ങിവരവ് അനുസ്മരിപ്പിച്ചു പൈതൃക പദയാത്രയും നടത്തും. ഇന്തൊനീഷ്യ, തായ്‍ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ രാംലീലയും അരങ്ങേറും. സഞ്ചാരികളെ ആകർഷിക്കുകയാണു ലക്ഷ്യം. ഗവർണർ രാം നായിക്കിനു മുന്നിൽ ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി ഈ പദ്ധതികൾ അവതരിപ്പിച്ചു. അയോധ്യ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ 133.70 കോടിരൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. നഗരത്തിലെ സുരക്ഷാക്രമീകരണങ്ങളും സഞ്ചാരികൾക്കു വേണ്ട സൗകര്യങ്ങളും ഒരുക്കാ‍ൻ ഈ തുക വിനിയോഗിക്കും.