Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനിൽ വടിവാളുമായി ഭീകരയാത്ര: ആറു വിദ്യാർഥികൾ അറസ്റ്റിൽ

weapon

ചെന്നൈ ∙ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ലോക്കൽ ട്രെയിനിൽ യാത്ര ചെയ്ത കോളജ് വിദ്യാർഥികളിൽ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആയുധങ്ങളും പിടിച്ചെടുത്തു. 

യാത്രക്കാരെ ഭീഷണിപ്പെടുത്തിയും സ്റ്റേഷനിൽ പടക്കം പൊട്ടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച വിദ്യാർഥികളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ പൊലീസ് പിടിയിലായതോടെ വാവിട്ടു കരയുന്ന വിദ്യാർഥികളുടെ വിഡിയോയാണ് ഇന്നലെ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ ആറു പേരെയും രണ്ടു ദിവസത്തേക്കു റിമാൻഡ് ചെയ്തു.

രണ്ടു കോളജുകളിലെ വിദ്യാർഥികൾ തമ്മിൽ നടന്ന സംഘർഷങ്ങളുടെ തുടർച്ചയായാണു മാരകായുധങ്ങളുമായി വിദ്യാർഥികൾ ട്രെയിനിൽ കയറിയതെന്നു പൊലീസ് പറഞ്ഞു. ‘ട്രെയിൻ ഡേ’ എന്ന പേരിൽ പുതിയ ആഘോഷം നടത്താനും ശ്രമമുണ്ടായി. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.