Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കെതിരെ അസഭ്യ പരാമർശം: കർണാടക മന്ത്രി മാപ്പ് പറഞ്ഞു

roshan റോഷൻ ബെയ്ഗ്

ബെംഗളൂരു ∙ നോട്ട് നിരോധനത്തെക്കുറിച്ചു പ്രസംഗിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശം വിവാദമായതിനെത്തുടർന്ന് കർണാടക മന്ത്രി റോഷൻ ബെയ്ഗ് ഖേദം പ്രകടിപ്പിച്ചു. തമിഴർ ഏറെയുള്ള പുലികേശിനഗറിൽ കഴിഞ്ഞ ചൊവ്വാഴ്ച തമിഴിലായിരുന്നു പ്രസംഗം. ഇതിലെ ഒരു സഭ്യേതര പരാമർശം സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായി. 

തനിക്കു തമിഴ് ശരിക്ക് അറിയാത്തതുകൊണ്ടു സംഭവിച്ച പ്രശ്നമാണെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി ഏതു പാർട്ടിയിൽപ്പെട്ട ആളാണെങ്കിലും താൻ ആദരവോടെ കാണുമെന്നുമാണു മന്ത്രിയുടെ വിശദീകരണം. എന്നാൽ ഖേദ പ്രകടനത്തിൽ കാര്യമില്ലെന്നും ബെയ്ഗിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. പൊലീസിൽ പരാതിയും നൽകി.

related stories