Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഖ്‌ലാക് വധം: പ്രതികൾക്ക് സർക്കാർ ജോലി

ന്യൂഡൽഹി ∙ മുഹമ്മദ് അ‌‌ഖ്‌ലാക് വധക്കേസിലെ പ്രതികൾക്ക് എൻടിപിസിയിൽ ജോലി. ബീഫ് കൈവശം വച്ചെന്നാരോപിച്ചു യുപിയിലെ ദാദ്രിയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി അഖ്‌ലാക് കൊല്ലപ്പെട്ടതു രാജ്യാന്തരശ്രദ്ധ നേടിയിരുന്നു. ബിജെപി അനുഭാവികളായിരുന്നു ആ‌ക്രമണത്തിനു പിന്നിൽ. ജാമ്യത്തിലുള്ള കേസിലെ 15 പ്രതികൾക്ക് എൻടിപിസിയുടെ ദാദ്രി കേന്ദ്രത്തിലാണു ജോലി കിട്ടിയതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.