Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി നേതാവിന്റെ പിറന്നാൾ; ക്ഷണം മുകുൾ റോയിക്കും

കൊൽക്കത്ത ∙തൃണമൂൽ മുൻ നേതാവ് മുകുൾ റോയിക്കു ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹയുടെ പിറന്നാളാഘോഷത്തിനു ക്ഷണം. അടുത്ത ബുധനാഴ്ച കൊൽക്കത്തിയിലാണ് ആഘോഷം. ബിജെപിയുമായി റോയി അനുദിനം അടുക്കുന്നതിന്റെ സൂചനയായി ക്ഷണം. ഈ മാസമാദ്യം രാജ്യസഭയിൽനിന്നു രാജിവച്ച മുകുൾ റോയി തൃണമൂൽ കോൺഗ്രസിൽനിന്നും രാജിവച്ചിരുന്നു. അതിനു മുൻപ് പാർട്ടി അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു.