Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗരി ലങ്കേഷ് വധം: കാരണം ലിംഗായത്ത് മതരൂപീകരണം പിന്തുണച്ചതെന്ന് വാദം

gauri-lankesh-dead.jpg

ബെംഗളൂരു ∙ ലിംഗായത്ത് പ്രത്യേക മതരൂപീകരണത്തെ പിന്തുണച്ചതാണ് ഗൗരി ലങ്കേഷിന്റെയും എം.എം.കൽബുറഗിയുടെയും വധത്തിനു പിന്നിലെന്ന വാദവുമായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ എസ്.എം.ജമാദാർ. ഇതേ കാര്യത്തിനു തനിക്കും നിരന്തരം ഭീഷണിയുണ്ടായതായും തുടർന്ന് സർക്കാർ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. 

ലിംഗായത്ത് മതരൂപീകരണത്തിനായി ഗൗരി ലങ്കേഷ് പത്രികെ പ്രത്യേക പതിപ്പു പുറത്തിറക്കിയിരുന്നതായും കൽബുറഗിയും ഇതേ ആശയം പ്രചരിപ്പിച്ചിരുന്നതായും ജമാദാർ പറയുന്നു. ഹിന്ദുമതത്തിനു പുറത്ത് പ്രത്യേക ന്യൂനപക്ഷപദവി വേണമെന്നാണു ലിംഗായത്തുകളുടെ ആവശ്യം.