Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാവിക സേനയ്ക്ക് 111 ഹെലികോപ്റ്റർ ലഭ്യമാക്കും

Helicopter

ന്യൂഡൽഹി ∙ നാവികസേനയ്ക്ക് 21,738 കോടി രൂപ ചെലവിൽ 111 ഹെലികോപ്റ്ററുകൾ ലഭ്യമാക്കാൻ പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ ആർജിത സമിതി (ഡിഎസി) അനുമതി നൽകി. ഇതിൽ 95 എണ്ണം തന്ത്രപരമായ പങ്കാളിത്തത്തിലൂടെ ഇന്ത്യയിൽ നിർമിക്കും. 16 എണ്ണം വാങ്ങും. ഏതു വിദേശ ഹെലികോപ്റ്റർ നിർമാണ കമ്പനിയെയാണു പങ്കാളിത്തത്തിനു തിരഞ്ഞെടുക്കേണ്ടതെന്നു തീരുമാനമായിട്ടില്ല.