Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറ്റലിയിലെ ആക്രമണം: നടപടി ആവശ്യപ്പെട്ട് ഇന്ത്യ പരാതി നൽകി

sushama-swaraj

മിലാൻ ∙ ഇറ്റലിയിലെ മിലാനിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ കോൺസൽ ജനറൽ പൊലീസിനെ സമീപിച്ചു. സംഭവം അറിഞ്ഞപ്പോൾത്തന്നെ, ഇന്ത്യൻ അധികൃതർ വിദ്യാർഥികളെ കാണുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

വിഷയത്തിൽ നേരിട്ട് ഇടപെട്ട വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ആശങ്ക വേണ്ടെന്ന് അറിയിച്ചു. ആക്രമിക്കപ്പെട്ട കുട്ടികളിലൊരാളുമായി ഫോണിൽ സംസാരിച്ച മന്ത്രി, വംശീയാക്രമണമല്ല കവർച്ചാശ്രമമാണ് ഉണ്ടായതെന്നു ട്വീറ്റ് ചെയ്തു.