Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

5000 കോടിയുടെ വായ്പ തട്ടിപ്പ്; ബിസിനസുകാരൻ അറസ്റ്റിൽ

Arrest representational image

ന്യൂഡൽഹി ∙ അയ്യായിരം കോടിയുടെ ബാങ്ക് വായ്പ തട്ടിപ്പു കേസിൽ ബിസിനസുകാരൻ പിടിയിൽ. ഗുജറാത്തിലെ വഡോദര ആസ്ഥാനമായുള്ള കമ്പനിയുടെ പേരിൽ വായ്പയെടുത്ത ശേഷം തിരിച്ചടവിൽ വീഴ്ച വരുത്തിയ ഗഗൻ ധവാനെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തത്. ആദായ നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകിയ കേസിലും ധവാനെതിരെ അന്വേഷണം നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.