Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ മതപരമായ അക്രമം തടയാൻ യുഎസ് സഹായം

India-US-flags

വാഷിങ്ടൻ ∙ ഇന്ത്യയിൽ മതപരമായ വിവേചനവും അക്രമവും തടയുന്നതിനു മുന്നറിയിപ്പു സംവിധാനമൊരുക്കുന്ന സന്നദ്ധസംഘടനയ്ക്കു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അഞ്ചുലക്ഷം ഡോളർ (3.25 കോടിരൂപ) സഹായം പ്രഖ്യാപിച്ചു. ഇന്ത്യയിൽ വർധിച്ചുവരുന്ന മതപരമായ അക്രമങ്ങൾ തടയുന്നതിനുള്ള വ്യക്തമായ പദ്ധതിയുമായി സന്നദ്ധസംഘടനകൾക്ക് അപേക്ഷിക്കാമെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ ബ്യൂറോ ഓഫ് ഡമോക്രസി, ഹ്യൂമൻ റൈറ്റ്സ് ആൻഡ് ലേബർ അറിയിച്ചു. ശ്രീലങ്കയിലും സമാനമായ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.