Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടിഎമ്മിൽ നിറച്ചത് പാതി മാത്രം; ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു ∙ എടിഎമ്മുകളിൽ നിറയ്ക്കേണ്ട ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത ഏജൻസി ജീവനക്കാരൻ അറസ്റ്റിൽ. കൊണ്ടുപോയിരുന്ന തുകയുടെ പകുതി മാത്രം എടിഎമ്മിൽ നിറയ്ക്കുകയും ബാക്കി തട്ടിയെടുക്കുകയും ചെയ്തിരുന്ന എസ്.ശിവകുമാർ (30) എന്നയാളാണു പിടിയിലായത്. ഇയാളിൽ നിന്ന് 91 ലക്ഷം രൂപ കണ്ടെടുത്തു. മൊത്തം 1.05 കോടി രൂപ തട്ടിയെടുത്തതായി ചോദ്യം ചെയ്യലിൽ ഇയാൾ മൊഴി നൽകി.