Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേരംപോക്കിനു ബൈക്കോടിച്ച കർണാടക മന്ത്രി കുടുങ്ങി; ഹെൽമറ്റ് ധരിക്കാതിരുന്നതിനു പിഴ

മംഗളൂരു ∙ കളി കാര്യമായപ്പോൾ മന്ത്രി ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചതിനു പിഴയടച്ചു തലയൂരി. ഉഡുപ്പി ജില്ലാ ചുമതലയുള്ള മന്ത്രി പ്രമോദ് മധ്വരാജാണ് 100രൂപ പിഴയടച്ചത്. ബ്രഹ്മാവർ കർജെയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി നേരംപോക്കിന് ഏതാനും മിനിറ്റ് അവിടെയുണ്ടായിരുന്ന ഒരാളുടെ ബൈക്ക് ഓടിക്കുകയായിരുന്നു.

പൊലീസിന്റെയടക്കം സാന്നിധ്യത്തിലാണ് ഹെൽമറ്റില്ലാതെ മന്ത്രി ബൈക്ക് ഓടിച്ചത്. ഇതിന്റെ വിഡിയോയും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും മന്ത്രി പൊലീസ് സാന്നിധ്യത്തിൽ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചതു വിവാദമാവുകയും ചെയ്തു. ഇതോടെ പൊലീസ് മന്ത്രിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. തുടർന്നു മന്ത്രി സ്വമേധയാ ബ്രഹ്മാവർ പൊലീസ് സ്റ്റേഷനിലെത്തി 100രൂപ പിഴ അടയ്ക്കുകയായിരുന്നു.