Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂസീലൻഡിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെട്ടു

Arishma

മെൽബൺ (ഓസ്ട്രേലിയ) ∙ ഇന്ത്യൻ വംശജയായ അരിഷ്മ അർച്ചന സിങ് (26) ന്യൂസീലൻഡിലെ മെയിച് റോഡ് വസതിയിൽ കൊല്ലപ്പെട്ടു. സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുത്തു മടങ്ങിവന്ന യുവതിയെ പുലർച്ചെയാണു കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.

മോഷ്ടാക്കളോ അതിക്രമിച്ചുകടന്ന മറ്റാരെങ്കിലുമാണോ കൃത്യം നടത്തിയതെന്നു വ്യക്തമല്ല. മാതാപിതാക്കളും മൂന്നു വയസ്സുള്ള മകളുമൊത്താണു യുവതി താമസിച്ചിരുന്നത്.

പിരിഞ്ഞു താമസിക്കുന്ന ഭർത്താവും അർച്ചനയും മാറിമാറിയാണു മകളെ പോറ്റുന്നത്. കുട്ടിയെ ഭർത്താവ് കൂട്ടിക്കൊണ്ടു പോയിരുന്നു. മാതാപിതാക്കൾ ബന്ധുക്കളെ സന്ദർശിക്കാൻ പോയിരിക്കുകയായിരുന്നു.

related stories