Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദലിത് പീഡനം: ഭരത് റെഡ്ഡിക്ക് എതിരെ കേസ്

ഹൈദരാബാദ് ∙ തെലങ്കാനയിൽ അനധികൃത മണൽഖനനത്തെ എതിർത്ത ദലിത് യുവാക്കളെ ഭീഷണിപ്പെടുത്തി ചെളിക്കുണ്ടിൽ മുക്കി അപമാനിച്ച ബിജെപി പ്രാദേശിക നേതാവ് ഭരത് റെഡ്ഡിക്കെതിരെ പൊലീസ് കേസെടുത്തു. പ്രാദേശിക നേതാവ് മനിക്കൊള്ള ഗംഗാധർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ദലിത് പീഡനത്തിനു കേസ് റജിസ്റ്റർ ചെയ്തത്. ബിജെപിയുടെ മുൻ ജില്ലാ പ്രസിഡന്റായ ഭരത് റെഡ്ഡി ഒളിവിലാണെന്നു പൊലീസ് അറിയിച്ചു. റെഡ്ഡി ദലിത് യുവാക്കളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്ന വിഡിയോ വൈറലായിരുന്നു.

related stories