Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈഷ്ണോദേവി തീർഥാടകർക്ക് നിയന്ത്രണം

ന്യൂഡൽഹി∙ ജമ്മുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനു പ്രതിദിനം പരമാവധി 50,000 തീർഥാടകരെ മാത്രമേ അനുവദിക്കാവൂവെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഉത്തരവിട്ടു. ഈ മാസം 24നു തുറക്കുന്ന പുതിയ റോഡിലൂടെ കാൽനടക്കാരെയും ബാറ്ററികൊണ്ടു പ്രവർത്തിക്കുന്ന കാറുകളിലെ യാത്രക്കാരെയും മാത്രമേ അനുവദിക്കൂവെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. മറ്റു പാതകളിലും കഴുതപ്പുറത്തും കുതിരപ്പുറത്തും തീർഥാടകരെ കൊണ്ടുപോകുന്നതു പരമാവധി നിരുൽസാഹപ്പെടുത്തുമെന്നും നിർദേശിച്ചു.