Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യോമസേനാ താവളത്തിൽ അതിക്രമിച്ചു കടന്നയാളെ വെടിവച്ചു വീഴ്ത്തി

ഗാസിയാബാദ് ∙ ഉത്തർപ്രദേശിലെ ഗാസിയാബാദ് ഹിൻഡൻ വ്യോമസേനാ താവളത്തിൽ രാത്രി അതിക്രമിച്ചു കടക്കാൻ ശ്രമിച്ചയാളെ സുരക്ഷാസേന വെടിവച്ചുവീഴ്ത്തി. ഇയാൾ ആശുപത്രിയിലാണ്. ഹിൻഡൻ വ്യോമസേനാ താവളം കശ്മീരിലുള്ള ലഷ്കറെ തയിബ ഭീകരർ ആക്രമിച്ചേക്കുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’ മുന്നറിയിപ്പു നൽകിയിരുന്നു. 

സുരക്ഷാ ജീവനക്കാർ ഡ്യൂട്ടി കൈമാറുന്ന പുലർച്ചെ നാലിന് എകെ 47 തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തിയേക്കുമെന്നായിരുന്നു മുന്നറിയിപ്പ്. യുപിയിലെ മറ്റു വ്യോമസേനാ താവളങ്ങൾക്കും ഭീഷണിയുണ്ടെന്ന് വ്യോമസേനയ്ക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 

related stories