Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമക്ഷേത്ര നിർമാണത്തിന് മുസ്‌ലിംകൾ എതിരല്ല: ശ്രീശ്രീ രവിശങ്കർ

sri-sri-ravisankar അനുരഞ്ജന ചർച്ചകൾക്കായി ജീവനകല ആചാര്യൻ ശ്രീശ്രീ രവിശങ്കർ അയോധ്യയിലെത്തിയപ്പോൾ

ലക്നൗ (യുപി) ∙ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ മുസ്‌ലിംകൾ പൊതുവേ എതി‍ർക്കുന്നില്ലെന്നു ജീവനകലാ ആചാര്യൻ ശ്രീശ്രീ രവിശങ്കർ. രാമജന്മഭൂമി വിഷയം കോടതിക്കു പുറത്ത് ഒത്തുതീർക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി അയോധ്യയിലെത്തിയപ്പോഴാണു പ്രതികരണം. തർക്കത്തിനു പരിഹാരമാണ് ഇരുവിഭാഗങ്ങളിലും പെട്ടവർ ആഗ്രഹിക്കുന്നത്. തർക്കപരിഹാരം എളുപ്പമല്ലെന്നറിയാം. എങ്കിലും എല്ലാവരുമായും ചർച്ച നടത്തും – രവിശങ്കർ പറഞ്ഞു.

സന്ദർശനത്തിന്റെ ഭാഗമായി ഇമാമുമാരുമായും സ്വാമിമാരുമായും ചർച്ച നടത്തുമെന്നു രവിശങ്കർ നേരത്തേ അറിയിച്ചിരുന്നു. അതേസമയം, കോടതിക്കു പുറത്തു പ്രശ്നം ഒത്തുതീർക്കാനുള്ള ശ്രമത്തിനെതിരെ വിശ്വഹിന്ദു പരിഷത്തും മുസ്‌ലിം വ്യക്തി നിയമ ബോർഡും ബാബറി മസ്ജിദ് ആക്‌ഷൻ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.

related stories