Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ ഇന്ത്യക്കാർ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കേണ്ട

Aadhaar

ന്യൂഡൽഹി ∙ വിദേശ ഇന്ത്യക്കാരും ഇന്ത്യൻ വംശജരും ബാങ്ക് അക്കൗണ്ടുകളും മറ്റു സേവനങ്ങളും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നു സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) അറിയിച്ചു. ഇത്തരം ആളുകളെ കണ്ടെത്തുന്നതിന് ആധാർ നടപടികളുമായി ബന്ധപ്പെട്ട ഏജൻസികൾ പ്രത്യേക സംവിധാനം ഒരുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ആധാർ നിയമത്തിൻ കീഴിൽ വരുന്നവർക്കു മാത്രമേ ആധാർ തിരിച്ചറിയൽ രേഖയാവുന്നുള്ളുവെന്നും വിദേശ ഇന്ത്യക്കാരും ഇന്ത്യൻ വംശജരും വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരും ആധാറിന് അപേക്ഷിക്കാൻ അർഹരല്ലെന്നും യുഐഡിഎഐ വ്യക്തമാക്കി. 2016ലെ ആധാർ നിയമപ്രകാരം ഇന്ത്യയിൽ വസിക്കുന്നവർക്കാണു സേവനങ്ങളും ആനുകൂല്യങ്ങളും ആധാറുമായി ബന്ധപ്പെട്ടിരിക്കുന്നത്.