Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ എസ്ഐയ്ക്ക് വീരമൃത്യു; ഒരു ഭീകരനെ വധിച്ചു

imran-ahammad ഇമ്രാൻ അഹമ്മദ്

ശ്രീനഗർ ∙ കശ്മീരിലെ സാക്കുറ മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു; ഒരാൾക്കു പരുക്കേറ്റു. സബ് ഇൻസ്പെക്ടർ ഇമ്രാൻ അഹമ്മദാണു വീരമൃത്യു വരിച്ചത്. മേഖലയ‌ിൽ തിരച്ചിൽ നടത്തുകയായിരുന്ന പൊലീസ് സംഘത്തിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തിരിച്ചു വെടിവച്ച പൊലീസ് ഒരു ഭീകരനെ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു.