Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിൽ കയറാൻ ശ്രമിച്ച പുള്ളിപ്പുലിയെ തുരത്തി; പട്ടി ‘പുപ്പുലി’യായി

മണ്ഡ്യ (കർണാടക) ∙ പുള്ളിപ്പുലിയെ വീട്ടിലേക്കു കടക്കാൻ അനുവദിക്കാതെ വളർത്തുനായ തിരിച്ചോടിച്ചു. മണ്ഡ്യ ജില്ലയിലെ കെആർ പേട്ടിനു സമീപം ലക്ഷ്മിപുര ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ലാബ്രഡോർ നായയുടെ നിർത്താതെയുള്ള കുര കേട്ടു വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് മുറ്റത്തു പുലിയുമായുള്ള മൽപിടിത്തം കണ്ടത്. ഗുരുതരമായി പരുക്കേറ്റിട്ടും നായ പൊരുതിനിന്നു. ഒടുവിൽ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു.