Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഞ്ചന നയമാക്കിയ മോദി സർക്കാർ: കോൺഗ്രസ്

Congress leaders

ന്യൂഡൽഹി ∙ ‘ഒഴിവാക്കുക, തട്ടിത്തകർക്കുക, വഞ്ചിക്കുക’ എന്ന നയമാണു മോദി സർക്കാരിന്റേതെന്നു കോൺഗ്രസ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പേരിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം വേണ്ടെന്നുവയ്ക്കുന്ന സർക്കാർ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ലോക്സഭയിലെ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ എന്നിവർ പറഞ്ഞു.

ഖർഗെ: പ്രധാനമന്ത്രി മോദിയാണു ബ്രഹ്മാവ്, അദ്ദേഹമാണു സ്രഷ്ടാവ്; പാർലമെന്റ് എന്നു ചേരുമെന്ന് അദ്ദേഹത്തിനേ അറിയൂ!

ഗുലാം നബി: കേന്ദ്ര മന്ത്രിസഭ ഗുജറാത്തിൽ വോട്ടുപിടിക്കുന്ന തിരക്കിലാണ്; എന്നാൽ, അവർ രാജ്യം ഭരിക്കണമെന്നാണു ജനങ്ങൾ ആഗ്രഹിക്കുന്നത്.

പാർലമെന്റ് സമ്മേളനം മാറ്റിവയ്ക്കുന്ന സർക്കാർ ‘ജനാധിപത്യത്തിന്റെ ശ്രീകോവിലി’നു താഴിടുകയാണെന്നു കഴിഞ്ഞദിവസമാണു കോൺഗ്രസ് പ്രവർത്തക സമിതിയിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി കുറ്റപ്പെടുത്തിയത്.

related stories