Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോൺ വഴി മുത്തലാഖ്: യുപി മുഖ്യമന്ത്രിക്കു മുന്നിൽ പരാതിയുമായി യുവതി

ഗോരഖ്പുർ ∙ ഫോൺ വഴി മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പരാതിയുമായി യുവതി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനതാ ദർബാർ പരിപാടിയിലെത്തി. മൊഴി ചൊല്ലിയതിനു പുറമേ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. വാട്സാപ്പിലൂടെ മൊഴിചൊല്ലിയതായി അലിഗഡ് സർവകലാശാലാ പ്രഫസർക്കെതിരെ ഭാര്യ രംഗത്തെത്തിയതിനു പിന്നാലെയാണ് ഈ സംഭവം. മുത്തലാഖ് സമ്പ്രദായം നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഓഗസ്റ്റിൽ വിധിച്ചിരുന്നു.