Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫരീദാബാദിൽ ശവദാഹത്തിനും ആധാർ

Aadhaar

ഫരീദാബാദ് ∙ മരിച്ചയാളിന്റെ ആധാർകാർഡ് കൊണ്ടുവന്നാലേ ശവദാഹം നടത്തുകയുള്ളൂവെന്നു ഹരിയാനയിലെ ഫരീദാബാദ് മുനിസിപ്പൽ കോർപറേഷൻ. ആധാറില്ലെങ്കിൽ ശവദാഹവുമില്ലെന്ന നോട്ടിസ് കോർപറേഷൻ ശ്മശാനത്തിനു മുന്നിലുള്ള നോട്ടിസ് ബോർഡിലാണു കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടത്.

ഇതെക്കുറിച്ചു തനിക്കൊന്നുമറിയില്ലെന്നു ഫരീദാബാദ് മേയർ പറഞ്ഞു. തുടർന്നു ബോർഡിൽനിന്നു നോട്ടിസ് അപ്രത്യക്ഷമായി. ആധാർ നമ്പർ മരണസർട്ടിഫിക്കറ്റുമായി ബന്ധിപ്പിക്കണമെന്നു കഴിഞ്ഞ ഓഗസ്റ്റിൽ‌ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ ഇതു നിർബന്ധമല്ലെന്നു സർക്കാർ പിന്നീടു വ്യക്തമാക്കി.