Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലിസ്ഥലത്തെ ലൈംഗികാതിക്രമം: സമിതിയില്ലെങ്കിൽ കമ്പനികൾക്ക് പിഴ

Maneka Gandhi

ന്യൂഡൽഹി∙ ജോലിസ്ഥലത്തെ ലൈംഗികാതിക്രമം സംബന്ധിച്ച പരാതികൾക്കു പരിഹാരം കാണാനുള്ള സമിതികൾ നിർബന്ധമാക്കി നിയമഭേദഗതി ഉടനുണ്ടാകുമെന്നും കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. സമിതി രൂപീകരിക്കാത്ത കമ്പനികൾക്ക് 50,000 വരെ പിഴ ചുമത്തും.

സമിതിക്ക് സിവിൽ കോടതിക്കു സമാനമായ അധികാരം ഉണ്ടായിരിക്കും. പരാതി ലഭിച്ചാൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. പൊതു, സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്ക് ജോലിസ്ഥലത്തെ ലൈംഗികപീഡനം സംബന്ധിച്ച പരാതികൾ നൽകുന്നതിന് വനിതാ, ശിശുക്ഷേമ മന്ത്രാലയം പോർട്ടൽ ആരംഭിച്ചിരുന്നു.

related stories