Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊബൈൽ‌ – ആധാർ ബന്ധിപ്പിക്കൽ; ഒടിപി സൗകര്യം ജനുവരി മുതൽ

Aadhaar

ന്യൂഡൽഹി ∙ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ ഒറ്റത്തവണ പാസ്‌വേർഡ് സൗകര്യം (ഒടിപി) ലഭ്യമാക്കുന്നതിനു മൊബൈൽ സേവനദാതാക്കൾക്കുള്ള സമയപരിധി അടുത്ത ജനുവരി ഒന്നിലേക്കു നീട്ടി. ഈ മാസം ഒന്നു മുതൽ സൗകര്യം ലഭ്യമാക്കണമെന്നായിരുന്നു നേരത്തേ നിർദേശിച്ചിരുന്നത്.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിനം 2018 ഫെബ്രുവരി എട്ടാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ബന്ധിപ്പിക്കാത്തവരുടെ സിം കാർഡുകൾ പ്രവർത്തനരഹിതമാകുമെന്നു സേവനദാതാക്കൾ അറിയിച്ചു. ആധാറുമായി ബന്ധിപ്പിക്കാൻ സേവനദാതാവിന്റെ പക്കൽ വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ സമർപ്പിക്കുന്നതിനു പകരമാണ്, ഒടിപി സൗകര്യം ലഭ്യമാക്കാൻ ടെലികോം മന്ത്രാലയം നിർദേശിച്ചത്.