Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരതയ്ക്ക് മതമില്ല; ഒരുമിച്ചു നേരിടണം: എസ്‍സിഒയിൽ സുഷമ

sushama-swaraj

സോച്ചി (റഷ്യ) ∙ ഭീകരതയെ ഒരു മതവുമായും ബന്ധപ്പെടുത്താനാവില്ലെന്നും മാനവകുലത്തിനെതിരായ കുറ്റകൃത്യമായ ഭീകരതയ്ക്കെതിരെ രാജ്യാന്തരസമൂഹം ഒരുമിച്ചു പോരാടണമെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. എല്ലാ രൂപത്തിലുമുള്ള ഭീകരതയെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‍സിഒ) സമ്മേളനത്തിൽ ഇന്ത്യയുടെ പ്രതിനിധിയായ സുഷമ പറഞ്ഞു. സ്ഥിരാംഗമായശേഷം ഇന്ത്യ പങ്കെടുക്കുന്ന ആദ്യ സമ്മേളനമാണിത്.

പാക്കിസ്ഥാനും എസ്‍സിഒയുടെ സ്ഥിരാംഗമായതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. ഭീകരപ്രവർത്തനത്തിന് ഒരുതരത്തിലുള്ള ന്യായീകരണവും ഇല്ല. മതമോ രാഷ്ട്രീയമോ ദേശീയതയോ സംസ്കാരമോ ഒന്നും ഭീകരതയുമായി ബന്ധപ്പെടുത്താനാവില്ല. പരസ്പരം സഹകരിച്ച് ഈ തിന്മയെ ഇല്ലാതാക്കാൻ എസ്‍സിഒ ഉച്ചകോടി മാർഗരേഖയുണ്ടാക്കണമെന്നും സുഷമ പറഞ്ഞു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസിയും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. 2005 മുതൽ എസ്‍സിഒയിൽ നിരീക്ഷകപദവി ഉണ്ടായിരുന്ന ഇന്ത്യ ഈ വർഷമാണ് സ്ഥിരാംഗമായത്.