Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെല്ലറ്റ് ആക്രമണം: ഇരകൾക്ക് സർക്കാർ ജോലി

ശ്രീനഗർ∙ കഴിഞ്ഞ വർഷം കശ്മീരിലുണ്ടായ പ്രക്ഷോഭത്തോടനുബന്ധിച്ച് പെല്ലറ്റ് തോക്കുകളിൽ നിന്നുള്ള വെടിയേറ്റു കാഴ്ചശക്തി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ ജോലി നൽകാൻ നടപടിയുമായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഇത്തരത്തിൽ ഇരകളായ ഒരുകൂട്ടം ആളുകൾക്കു മുഖ്യമന്ത്രി ജോലി ഉത്തരവു നൽകി. മറ്റു ചിലർക്കു നേരത്തേ ധനസഹായം നൽകിയിരുന്നു. പ്രക്ഷോഭത്തിൽ പങ്കാളികളായ യുവാക്കളിൽ നാലായിരം പേർക്കെതിരെയുള്ള കേസുകൾ സർക്കാർ പിൻവലിച്ചിരുന്നു.