Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരസേന ക്ഷേമ പദ്ധതി നിർത്തലാക്കി

ന്യൂഡൽഹി∙ വിധവകൾക്കും വൃദ്ധരായ വിമുക്ത ഭടന്മാർക്കും വേണ്ടി 66 വർഷം മുമ്പു കരസേന ആരംഭിച്ച ആർമി ഓഫിസേഴ്സ് ബെനവലന്റ് ഫണ്ട് (എഒബിഎഫ്) നിർത്തലാക്കി. 2018 ജനുവരി ഒന്നുമുതൽ സൈനിക ഓഫിസർമാരുടെ ശമ്പളത്തിൽ നിന്ന് ഈ ക്ഷേമ നിധിയിലേക്കു വിഹിതം ഈടാക്കുകയില്ല.

1951ൽ ഈ ഫണ്ടിനു രൂപം നൽകുമ്പോൾ സൈനികരുടെ വിധവകൾക്കും വൃദ്ധരായ സൈനികർക്കും മറ്റു ക്ഷേമ പദ്ധതികൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ആ സ്ഥാനത്ത് ഒട്ടേറെ പദ്ധതികൾ വന്നു കഴിഞ്ഞു. മരണപ്പെടുന്ന സൈനികരുടെ ആശ്രിതർക്ക് 50,000 രൂപ ഈ ഫണ്ടിൽ നിന്നു സഹായം നൽകിയിരുന്നു. കരസേനയിൽ ഇപ്പോൾ 41,000 ഓഫിസർമാരാണുള്ളത്. 49,737 ഓഫിസർമാരുടെ തസ്തികയാണുള്ളതെങ്കിലും 8737 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു.