Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഒറിജിനല്‍’ ശരിക്കൊന്നു കാണാന്‍ കിട്ടുംമുന്‍പേ, 200നു വ്യാജന്‍

image-6

ജമ്മു ∙ രാജ്യത്ത് 200 രൂപയുടെ നോട്ടുകൾ കാര്യമായി പ്രചാരത്തിലായില്ലെങ്കിലും കള്ളനോട്ടുകൾ എത്തിത്തുടങ്ങി. ആറുലക്ഷത്തിന്റെ 200 രൂപ കള്ളനോട്ടുകള്‍ ജമ്മുവിൽ പൊലീസ് പിടികൂടി. റിയാസി ജില്ലയിലെ മുഹമ്മദ് മക്ബൂല്‍ എന്നയാളെ അറസ്റ്റ് ചെയ്തു. വീട് വാടകയ്ക്കെടുത്തു കള്ളനോട്ട് അച്ചടിക്കുകയായിരുന്നു. മുന്തിയ ഇനം കടലാസില്‍‌ 500 രൂപയുടെയും 50 രൂപയുടെയും കള്ളനോട്ടുകളും ഇവര്‍ അച്ചടിച്ചിരുന്നു. ഈ മാസം ആദ്യം 500 രൂപയുടെ ഏതാനും കള്ളനോട്ടുകൾ പിടികൂടിയിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് മുഹമ്മദ് മക്ബൂൽ പിടിയിലായത്. 500 രൂപയുടെ കള്ളനോട്ടുകളുമായി പിടിയിലായ ഷൗക്കത്ത് അഹമ്മദില്‍ നിന്നാണ് ഇയാളെക്കുറിച്ചു വിവരം ലഭിച്ചത്.