Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയെ വാഴ്ത്താൻ രാജസ്ഥാനിൽ പുതിയ ഇംഗ്ലിഷ്

ജയ്പുർ∙ പത്താം ക്ലാസ് ചോദ്യക്കടലാസിലെ തകർപ്പൻ ഇംഗ്ലിഷ് രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പിനെ വെട്ടിലാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം വിവരിക്കുന്ന ചെറുഖണ്ഡികയാണ് അക്ഷരപ്പിശകും വ്യാകരണപ്പിശകും ഉൾപ്പെടെ തെറ്റുകളുടെ കൂമ്പാരമായത്. മികച്ച പ്രസംഗകനായ മോദിയെ കേൾക്കാൻ ആൾക്കൂട്ടമാണെവിടെയും എന്ന് അർഥമാക്കുന്ന ഇംഗ്ലിഷ് വാചകത്തിൽ ‘സ്പോക്കർ’ എന്നൊരു വാക്ക് (സ്പീക്കറാണു ശരി).

ആൾക്കൂട്ടത്തെ ആകർഷിക്കുന്നയാൾ എന്നർഥമുള്ള ‘ക്രൗഡ് പുള്ളർ’ എന്ന വാക്കിൽ അക്ഷരപ്പിശക്. മറ്റൊരിടത്ത് sovy leader എന്നൊരു പ്രയോഗവുമുണ്ട്. അക്ഷരപ്പിശകു പതിവാണെന്നും ഇത്തവണ അൽപം കൂടിപ്പോയെന്നുമാണു ഡിഇഒ പറയുന്നത്.

related stories