Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാൻ പരാമർശം: പ്രധാനമന്ത്രി മാപ്പു പറയണമെന്നു പ്രതിപക്ഷം

PTI12_15_2017_000025B

ന്യൂഡൽഹി ∙ പാക്കിസ്‌ഥാനുമായി ഒത്തുചേർന്നു ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ഉപജാപം നടത്തിയെന്ന ആരോണത്തിനു പ്രധാനമന്ത്രി മാപ്പു പറയണമെന്നും വിഷയം മറ്റു നടപടികൾ മാറ്റിവച്ചു ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷം ബഹളം വച്ചതിനാൽ ശീതകാല സമ്മേളനത്തിൽ ആദ്യ ദിവസംതന്നെ രാജ്യസഭാ നടപടികൾ സ്‌തംഭിച്ചു.

മറ്റു നടപടികൾ മാറ്റിവച്ചുള്ള ചർച്ചയ്‌ക്കു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും മറ്റും നൽകിയ നോട്ടിസ് തള്ളിക്കളഞ്ഞതായി സഭാധ്യക്ഷൻ എം.വെങ്കയ്യ നായിഡു വ്യക്‌തമാക്കി. ജനതാദൾ (യു) മുൻ അധ്യക്ഷൻ ശരദ് യാദവിന്റെയും അലി അൻവർ അൻസാരിയുടെയും രാജ്യസഭാംഗത്വം അസാധുവാക്കിയ സഭാധ്യക്ഷന്റെ നടപടിക്കെതിരെ പ്രതിപക്ഷം ബഹളം വച്ചതിനാൽ ശൂന്യവേളയിൽ 20 മിനിറ്റ് സഭ നിർത്തിയിരുന്നു. തുടർന്നു ചോദ്യോത്തരങ്ങൾക്കായി വീണ്ടും ചേർന്നപ്പോൾ ഗുലാം നബി ആസാദാണു പ്രധാനമന്ത്രിയുടെ ആരോപണത്തെക്കുറിച്ചു പ്രശ്‌നമുന്നയിച്ചത്.

മുൻ ഉപരാഷ്‌ട്രപതിയെയും മുൻ പ്രധാനമന്ത്രിയെയും മുൻ സൈനിക മേധാവിയെയും നയതന്ത്രജ്‌ഞരെയുമൊക്കെക്കുറിച്ച് ആക്ഷേപകരമായ പരാമർശമാണു പ്രധാനമന്ത്രി നടത്തിയതെന്നു ഗുലാം നബി ആരോപിച്ചു. വിഷയം രാഷ്‌ട്രീയമാണെന്ന് അധ്യക്ഷൻ പറഞ്ഞു. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. അപ്പോൾ നിർത്തിവച്ച സഭ ഉച്ചതിരിഞ്ഞു 2.30നു ചേർന്നപ്പോഴും ബഹളം കാരണം നടപടികൾ സാധ്യമായില്ല.

ശരദ് യാദവിന്റെ വിഷയം ഉന്നയിച്ചപ്പോൾ അധ്യക്ഷന്റെ തീരുമാനത്തെ ചോദ്യംചെയ്യാൻ പാടില്ലെന്നു വെങ്കയ്യ നായിഡു പറഞ്ഞു. സമാജ്‌വാദി പാർട്ടിയിലെ നരേഷ് അഗർവാളാണു വിഷയമുന്നയിച്ചത്. ശരദ് യാദവിനെതിരെയല്ല, ബിഹാറിലെ മഹാസഖ്യം തകർത്തു ബിജെപിക്കൊപ്പം പോയ മുഖ്യമന്ത്രി നിതീഷ് കുമാറിനും എംഎൽഎമാർക്കുമെതിരെയാണു നടപടി വേണ്ടതെന്നു ഗുലാം നബി പറഞ്ഞു.

related stories