Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിലെ ബെളഗാവിയിൽ കല്ലേറ്, തീവയ്പ്

ബെളഗാവി∙ കർണാടകയിലെ ബെളഗാവിയിൽ ഇരുവിഭാഗങ്ങൾ തമ്മിലെ സംഘർഷം കല്ലേറിലും തീവയ്പിലും കലാശിച്ചു; 27 പേരെ അറസ്റ്റ് ചെയ്തു. ഓൾഡ് സിറ്റിയിലെ ഖഡക്, ചാവത്, ജലഘർ ഗലികളിൽ ഇന്നലെ പുലർച്ചെ ഒരു മണിയോടെ വീടുകൾക്കും കടകൾക്കും നേരെ കല്ലേറുണ്ടാകുകയായിരുന്നു. കാറും ഓട്ടോയും മൂന്നു ബൈക്കുകളും അക്രമികൾ അഗ്നിക്കിരയാക്കി. പൊലീസ് എത്തിയാണ് അക്രമികളെ തുരത്തിയത്. എസിപിയുൾപ്പെടെ മൂന്നു പൊലീസുകാർക്കു കല്ലേറിൽ പരുക്കേറ്റു. 

ഈ വർഷം ഇത്തരത്തിൽ അഞ്ചാമത്തെ അക്രമസംഭവമാണു ബെളഗാവി ഓൾഡ് സിറ്റിയിൽ നടക്കുന്നത്.