Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുല്‍ ഗാന്ധി ഗള്‍ഫിലേക്ക്

rahul-gandhi

ദുബായ് ∙ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുൽ ഗാന്ധി അടുത്ത മാസം ഗൾഫ് സന്ദർശിക്കും. എട്ടിനു ബഹ്റൈനില്‍ ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ഗോപിയോ) രാജ്യാന്തര കൺവൻഷനിൽ പങ്കെടുക്കും. ഒന്‍പതിനു യുഎഇയിലെത്തുന്ന അദ്ദേഹം ഭരണാധികാരികളെ സന്ദര്‍ശിച്ചേക്കും.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ പ്രസംഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കോൺഗ്രസ് നേതൃത്വം ഗൾഫിലെ പ്രവർത്തകരുമായി ആലോചിച്ചു വേദി നിശ്ചയിക്കും.