Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ണാഡിഎംകെയിൽ വെട്ടിനിരത്തൽ തുടരുന്നു

dinakaran-OPS-EPS

ചെന്നൈ ∙ ടി.ടി.വി.ദിനകരൻ പക്ഷക്കാർക്കെതിരായ വെട്ടിനിരത്തൽ അണ്ണാഡിഎംകെയിൽ തുടരുന്നു. ദിനകരനെ അനുകൂലിച്ചതിന്റെ പേരിൽ അയോഗ്യരാക്കപ്പെട്ട ഒൻപത് എംഎൽഎമാരെ ഇന്നലെ പാർട്ടിപ്പദവികളിൽനിന്നു നീക്കി. 

അതിനിടെ, കൃഷ്ണായപുരം എംഎൽഎ എം.ഗീത ഇന്നലെ ദിനകരനെ കണ്ടു ചർച്ച നടത്തി. ഇന്നു നടക്കുന്ന അണ്ണാഡിഎംകെ നിയമസഭാ കക്ഷി യോഗത്തിൽനിന്ന് എത്ര പേർ വിട്ടുനിൽക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുകയാണ്. 

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ദിനകരൻ വിഭാഗത്തിലെ ഇരുനൂറോളം പേർക്കെതിരെ അണ്ണാഡിഎംകെ നടപടിയെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒൻപതു പേരെക്കൂടി ഇന്നലെ പദവിയിൽനിന്നു നീക്കിയത്.