Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂളുകളിൽ സമൂഹ മാധ്യമങ്ങൾ വിലക്കാൻ കർണാടക സർക്കാർ

ബെംഗളൂരു∙ സ്കൂളുകളിലെ കംപ്യൂട്ടർ ലാബുകളിൽ സമൂഹ മാധ്യമങ്ങളും അശ്ലീല വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്യാനാവശ്യപ്പെട്ട് കർണാടക വിദ്യാഭ്യാസ സ്ഥാപന ഭേദഗതി ബില്ലിന്റെ കരട്. എതിരഭിപ്രായമുള്ളവർക്ക് 15 ദിവസത്തിനകം പരാതി ഫയൽ ചെയ്യാൻ അവസരമുണ്ട്. സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളെ സൈബർ കുറ്റകൃത്യങ്ങളിലേക്കു കൂടുതലായി നയിക്കുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണു പുതിയ ഭേദഗതി. ഇന്റർനെറ്റ് ചതിക്കുഴികളെ കുറിച്ച് അധ്യാപകരും രക്ഷിതാക്കളും കുട്ടികളെ ബോധവൽക്കരിക്കേണ്ടുന്നതിന്റെ പ്രാധാന്യവും ബിൽ ചർച്ച ചെയ്യുന്നു.