Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ വിദ്വേഷം വിതയ്ക്കുന്നു: രവിശങ്കർ പ്രസാദ്

Ravi Shankar Prasad

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബഹ്റൈനിൽ നടത്തിയ പ്രസംഗം ഇന്ത്യക്കാർക്കിടയിൽ വിദ്വേഷം വിതയ്ക്കുന്നതാണെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. രാജ്യത്തിനകത്തു രാഹുൽ ചെയ്യുന്നതുതന്നെയാണു വിദേശത്തും നടത്തിയത്. ഭരണപരാജയം മറച്ചുവയ്ക്കാൻ നരേന്ദ്ര മോദി സർക്കാർ വിഭജന അജൻഡ നടപ്പാക്കുകയാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയുടെ പരാമർശം നിരുത്തരവാദപരമാണ്. മുത്തലാഖ് നിരോധന ബിൽ വിഷയത്തിലെ കോൺഗ്രസ് നിലപാട് സമൂഹത്തിൽ സ്നേഹമാണോ വിദ്വേഷമാണോ വിതയ്ക്കുകയെന്നു രവിശങ്കർ പ്രസാദ് ചോദിച്ചു. സ്ത്രീകൾക്ക് ആദരവും നീതിയും നൽകാനുള്ള വിഷയത്തിൽ നിലപാടെടുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.