Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസും വരൾച്ചയും ഇരട്ടകൾ: മോദി

Narendra Modi

ജയ്പുർ∙ വരൾച്ചയും കോൺഗ്രസും ഇരട്ടസഹോദരങ്ങളാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാർട്ടി ചെല്ലുന്നിടത്തെല്ലാം വരൾച്ചയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാർമേറിൽ 43,000 കോടി രൂപ നിക്ഷേപം വരുന്ന പെട്രോളിയം റിഫൈനറിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജസ്ഥാൻ സർക്കാരും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും ചേർന്നാണ് റിഫൈനറി സ്ഥാപിക്കുന്നത്. ഇതിന്റെ ശിലാസ്ഥാപനം കോൺഗ്രസ് സർക്കാരിന്റെ കാലത്ത് 2013 ൽ സോണിയ ഗാന്ധി നിർവഹിച്ചിരുന്നു.കോൺഗ്രസും വരൾച്ചയും ഇരട്ടകൾ: മോദി 

related stories