Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ പാർട്ടി തീരുമാനിച്ചിട്ടില്ല: ദിനകരൻ

TTV Dinakaran

ചെന്നൈ∙ പുതിയ പാർട്ടി രൂപീകരണം സംബന്ധിച്ചു തീരുമാനം എടുത്തില്ലെന്ന് അണ്ണാ ഡിഎംകെ വിമത നേതാവ് ടി.ടി.വി. ദിനകരൻ. ‘അണ്ണാ ഡിഎംകെ അമ്മ’ എന്ന പേരിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. 

അക്കാര്യത്തിൽ തടസ്സമുണ്ടായാൽ മാത്രമേ വേറെ പാർട്ടി രൂപീകരിക്കുന്ന കാര്യം ആലോചിക്കൂ. അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം തങ്ങൾക്കു ലഭിക്കാൻ ആവശ്യമായ നടപടികളുമായി  മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. തനിക്കൊപ്പമുള്ള 18 എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്തു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിധി വന്ന ശേഷമേ ദിനകരൻ അടുത്ത ചുവടുവയ്ക്കൂ എന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.