Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീം കോടതി ജഡ്ജിമാരുടെ തർക്കത്തിനു പരിഹാരമാവുന്നു; കൃത്യമായ നടപടിക്രമം ചീഫ് ജസ്റ്റിസ് പ്രഖ്യാപിക്കും

SC Judges

ന്യൂഡൽഹി ∙ വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികൾ ജഡ്ജിമാർക്കു വീതിച്ചുനൽകുന്നതിനുള്ള കൃത്യമായ മാർഗരേഖ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉടൻ പ്രഖ്യാപിച്ചേക്കും. തുടർന്നു സുപ്രീം കോടതിയുടെ വെബ്സൈറ്റിലും ഇതു പ്രസിദ്ധപ്പെടുത്തും. ഇതു സംബന്ധിച്ച പരാതി വാർത്താസമ്മേളനത്തിലൂടെ ഉന്നയിച്ച നാലു ജഡ്ജിമാരുമായി ഇന്നു കോടതി തുടങ്ങും മുൻപ് ചീഫ് ജസ്റ്റിസ് സംസാരിച്ചേക്കുമെന്നാണു സൂചനകൾ.

സഹ ജഡ്ജിമാരടക്കം ബന്ധപ്പെട്ടവരിൽ നിന്നെല്ലാം നിർദേശങ്ങൾ അദ്ദേഹം സ്വീകരിച്ചിരുന്നു. ഹർജികൾ സുതാര്യമായി വിഭജിച്ചുനൽകുന്നതിനു ഡൽഹി, മുംബൈ ഹൈക്കോടതികളിൽ കൃത്യമായ നടപടിക്രമം നിലവിലുള്ളതായി സുപ്രീം കോടതി ബാർ അസോസിയേഷനും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ചു സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടക്കം വാർത്താ സമ്മേളനത്തിൽ ജഡ്ജിമാർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമായേക്കും. ഈ ഹർജി ഇന്നു ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കും.

related stories