Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

47 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാക്കിസ്ഥാനിൽ അറസ്റ്റിൽ

കറാച്ചി∙ സമുദ്രാതിർത്തി ലംഘിച്ചു മീൻപിടിത്തം നടത്തിയെന്നാരോപിച്ച് 47 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ അറസ്റ്റു ചെയ്തു. ഒൻപതു ബോട്ടുകളും പിടിച്ചെടുത്തു. കഴിഞ്ഞമാസം 19നു 17 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ പിടികൂടിയിരുന്നു. സൗഹൃദപ്രകടനമെന്ന നിലയിൽ ഡിസംബർ– ജനുവരി മാസങ്ങളിൽ പാക്കിസ്ഥാൻ 292 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ജയിലിൽനിന്നു മോചിപ്പിച്ചിരുന്നു.