Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയോധ്യ: മുസ്‌ലിം പഴ്സനൽ ലോ ബോർഡുമായി ശ്രീശ്രീയുടെ ചർച്ച

sri-sri-ravishankar1

ബെംഗളൂരു ∙ അയോധ്യാ പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജീവനകലാചാര്യൻ ശ്രീശ്രീ രവിശങ്കർ മുസ്‍ലിം പഴ്സനൽ ലോ ബോർഡ്, സുന്നി വഖഫ് ബോർഡ് നേതാക്കളുമായി ചർച്ച നടത്തി. 

പ്രശ്നഭൂമിയിൽ നിന്നു ബാബറി മസ്ജിദ് മാറ്റിസ്ഥാപിക്കണമെന്ന നിർദേശത്തെ അവർ പിന്തുണയ്ക്കാമെന്ന് ഉറപ്പുനൽകിയതായി ആർട്ട് ഓഫ് ലിവിങ് കേന്ദ്രം വക്താവും റിട്ട.ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ.അനീസ് അൻസാരി പറഞ്ഞു. 

മുസ്‍ലിം പഴ്സനൽ ലോ ബോർഡ് എക്സിക്യൂട്ടീവ് അംഗം മൗലാന സയ്യദ് സൽമാൻ ഹുസൈൻ നഖ്‍വി, ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് അധ്യക്ഷൻ സഫർ അഹമ്മദ് ഫാറൂഖി, ലക്നൗ ടീലേ വാലി മസ്ജിദ് പ്രതിനിധി മൗലാന വസിഫ് ഹസൻ തുടങ്ങി 16 നേതാക്കളാണു ശ്രീശ്രീയുമായി കൂടിക്കാഴ്ച നടത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ശ്രീശ്രീ നേരത്തെ ചർച്ച നടത്തിയിരുന്നു.