Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജഡ്ജി നിയമന ശുപാർശകൾ കെട്ടിക്കിടക്കുന്നു

Court

ന്യൂഡൽഹി∙ ജഡ്ജിമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് 13 ഹൈക്കോടതികൾ കേന്ദ്ര സർക്കാരിനും സുപ്രീം കോടതി കൊളീജിയത്തിനും നൽകിയ 120 ശുപാർശകൾ കെട്ടിക്കിടക്കുന്നു. രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി നിലവിലുള്ള 1079 തസ്തികകളിൽ 408 എണ്ണം ഒഴിഞ്ഞു കിടക്കുകയാണ്. ഇതിലേക്കു സമർപ്പിച്ച ശുപാർശകളിൽ 80 എണ്ണമാണു സർക്കാരിനു മുന്നിലുള്ളത്; 43 എണ്ണം സുപ്രീം കോടതിയിലും.

ശേഷിച്ച 280 തസ്തികകളിൽ പരിഗണിക്കേണ്ടവരുടെ പേരുകൾ നിർദേശിക്കാൻ ഹൈക്കോടതികൾക്കും കഴിഞ്ഞിട്ടില്ല. സുപ്രീം കോടതികളിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കാൻ പേരുകൾ സുപ്രീം കോടതി കൊളീജിയം സർക്കാരിനു നൽകുന്നതാണു നടപടിക്രമം. ഈ ശുപാർശ സ്വീകരിക്കുകയോ പുനഃപരിശോധനയ്ക്കു തിരിച്ചയയ്ക്കുകയോ ചെയ്യാം.

related stories