Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി ആസ്ഥാനമന്ദിരം ഉദ്ഘാടനം നാളെ

bjp-office-delhi ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരം

ന്യൂഡൽഹി∙ ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ചേർന്നു നിർവഹിക്കും. ദീൻ ദയാൽ ഉപാധ്യായ മാർഗിലാണു പുതിയ ഓഫിസ് സമുച്ചയം.

അഞ്ചുനില മന്ദിരത്തിൽ ദേശീയ ഭാരവാഹികൾക്കുള്ള ഓഫിസ് മുറികൾ, കൺവൻഷൻ ഹാൾ, ലൈബ്രറി, വിഡിയോ കോൺഫറൻസിങ് സംവിധാനം, മീഡിയ റൂം തുടങ്ങി വിപുലമായ സൗകര്യങ്ങളുണ്ട്. സൗരോർജ വൈദ്യുതി, ഭൂഗർഭ പാർക്കിങ് സംവിധാനങ്ങളുമുണ്ട്. മന്ദിരത്തിന്റെ ശിലാസ്ഥാപനം 2016 ഓഗസ്റ്റ് 18നു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു നിർവഹിച്ചത്. അശോക റോഡിലെ 11–ാം നമ്പർ കെട്ടിടത്തിലായിരുന്നു ഇതുവരെ ബിജെപിയുടെ കേന്ദ്ര ആസ്ഥാനം.

related stories