Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎൻബി തട്ടിപ്പ്: പ്രതികളെ ചോദ്യംചെയ്യൽ തുടരുന്നു

മുംബൈ ∙ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഗോകുൽനാഥ് ഷെട്ടി, മനോജ് ഹേമന്ത് ഖരത്, ഹേമന്ത് ഭട്ട് എന്നിവരെ സിബിഐ ചോദ്യംചെയ്യുന്നതു തുടരുന്നു. ഷെട്ടി പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി) റിട്ട. ഡപ്യൂട്ടി മാനേജരും ഖരത് നിലവിൽ ഉദ്യോഗസ്ഥനുമാണ്. ഇടനിലക്കാരനാണു ഹേമന്ത്.

ഇതിനൊപ്പം, പിഎൻബിയിലെ നിലവിലുള്ള ചില ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യുന്നുണ്ട്. കടലാസിലുള്ളതും ഡിജിറ്റലായുള്ളതുമായ ആയിരക്കണക്കിനു രേഖകളും സിബിഐ പരിശോധിക്കുന്നു. തട്ടിപ്പിന്റെ വ്യാപ്തി, പണം പോയ വഴി, മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്ക് എന്നിവ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നു സിബിഐ വൃത്തങ്ങൾ സൂചിപ്പിച്ചു.